NEWS
വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രത്തിൽ പരിസ്ഥിതി സംരക്ഷണ ദിനത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു
05/06/2026 07:45 PM IST
NILA

ചെങ്ങന്നൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സർവമത തീർത്ഥാടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ മറന്നുകൊണ്ട് മനുഷ്യന് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയില്ലെന്നുള്ള സത്യം കാലാവസ്ഥാ വ്യതിയാനം നമ്മളെ ഓർമപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ഇന്നത്തെ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുവാൻ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര സമിതി പ്രസിഡൻ്റ് ആർ.വിശ്വനാഥൻ അധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ,
കെ.ആർ.മോഹനൻ, ക്ഷേത്ര തന്ത്രി രൺജിത്ത്, ഗോപി ബുധനൂർ, കെ. സരസ്വതി, സജിത എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











